ഓണം
ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ
പൂക്കാലം വരവായല്ലോ
പൂക്കുട കെട്ടേണം പൂക്കൾ പറിക്കേണം
പൂക്കളങ്ങളും തീർക്കേണം
തുമ്പപ്പൂവും കൃഷ്ണപ്പൂവും
പല പല പൂക്കൾ പറിക്കേണം
ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ
പൂക്കാലം വരവായല്ലോ
ഓണത്തപ്പനും ഓണത്താറും
ഓണക്കോടിയുമുണ്ടല്ലോ
പായസം വെക്കേണം സദ്യയൊരുക്കേണം
ആർത്തുല്ലസിച്ചു രസിക്കേണം
ഓണത്തിനഞ്ചാറു പേരെ വിളിച്ചിട്ടു
ഓണസദ്യ കൊടുക്കേണം
ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ
പൂക്കാലം വരവായല്ലോ
ഊണു കഴിഞ്ഞിട്ടു വിശ്രമവേളയിൽ
ഫലിതം പറഞ്ഞു രസിക്കേണം
കുട്യോളും വീട്ടാരും കൂടെ നാട്ടാരും കൂടെ
ആർത്തുല്ലസിച്ചു കളിക്കേണം
ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ
പൂക്കാലം വരവായല്ലോ
51 - 18.08.2014
വിനോദ് കുമാർ ടി.വി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ