ഭാരത വാസികൾ നാമെല്ലാരും
ആഘോഷിപ്പൂ സ്വാതന്ത്ര്യം
ഭാരത മാതാവിൻ ധീരർ മക്കൾ
നേടിത്തന്നൊരു സ്വാതന്ത്ര്യം
ഗാന്ധിജി, സർദാർ പട്ടേൽ പിന്നെ
നെഹ്രു, ശാസ്ത്രി, നേതാജി..
ധീര യുവാക്കൾ ഭഗത് സിംഗ്
അങ്ങനെ ആയിരമായിരം യോദ്ധാക്കൾ
അഭിമാനിക്കാം ആഹ്ലാദിക്കാം
ഭാരതഭൂവിൻ സ്വാതന്ത്ര്യം
ആഘോഷിക്കൂ...സന്തോഷിക്കൂ
സ്വാതന്ത്ര്യം നാം ആഘോഷിക്കൂ
ഭാരത മണ്ണിൻ ഉയർചയ്ക്കായ് നാം
എന്നും ഒന്നായ് അണിചേരൂ
ഭാരത മാതാവിൻ സ്വാതന്ത്ര്യം നാം
എന്നെന്നേക്കും സംരക്ഷിക്കൂ
നമ്മുടെ മക്കൾ വളർന്നു വരുമ്പോൾ
നാളെയവർക്കായ് കാക്കേണം
ഭാരത മാതാവിൻ സ്വാതന്ത്ര്യം നാം
കാത്തീടേണം എന്നെന്നും
14.08.2014
വിനോദ് കുമാർ ടി വി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ