ബന്ധങ്ങൾ
ബന്ധങ്ങളെല്ലാം അരനിമിഷം മാത്രം
ബന്ധുവിനിഷ്ടമില്ലാത്തത് ചൊന്നാൽ
സുഹൃദ് ബന്ധങ്ങൾ മുറിയുന്നു വേഗം
സുഹൃത്തിനിഷ്ടമില്ലാത്തത് ചെയ്താൽ
സ്നേഹബന്ധങ്ങൾ തടവിലാണിന്നു
സ്നേഹിക്കുവാനും മടിയാണെല്ലാർക്കും
നല്ലതു കണ്ടാലറിയില്ലിന്നാർക്കും
നല്ലതു കിട്ടിയാൽ വേണ്ടയിന്നാർക്കും
സ്നേഹം കൊതിച്ചു നിന്നരികിൽ ഞാൻ വന്നു
സ്നേഹിച്ചു കൊതി തീർന്നില്ലെനിക്ക്
ഇനിയും വരില്ല നിന്നരികിൽ ഞാനെപ്പോഴും
ഇനിയും തരില്ല ഞാൻ ദു:ഖം നിനക്കു
എന്നെയുപേക്ഷിച്ചു പോയോ നീയിന്നു
എന്നെ വെറുത്തുവോയിന്നുനീയെന്നോ
എന്നെന്നേക്കുമായെന്നെയുപെക്ഷി ച്ചോ
എന്നെങ്കിലുമെന്നെ കണ്ടാൽ ചിരിക്കുമോ
അത്ര പാപം ഞാൻ ചെയ്തുവോ നിന്നോട്
അത്രയും ദൂരേക്ക് പോയി മറയണോ
എത്രമാത്രം ഞാൻ സ്നേഹിച്ചു നിന്നെഞാൻ
എത്രയായാലും സ്നേഹം മരിക്കുമോ
മരണത്തിനേയെന്നെ വേർപെടുത്താനാവൂ
മരണം വരെയും ഞാൻ സ്നേഹിച്ചിടും നിന്നെ.
52 / 20.08.2014 - 12.10 p.m
വിനോദ് കുമാറ ടി.വി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ