2014 നവംബർ 30, ഞായറാഴ്‌ച

65-കവിമണ്ഡലം





വടുകുന്ദപ്പുഴയുടെ തീരത്തു നിങ്ങൾ തൻ
കവിതകൾ മാറ്റൊലി കൊണ്ടുവല്ലോ 

ഉച്ചവെയിലിന്നുച്ചിയിൽ  മെച്ചമായ് 
കവിതകൾ ചൊല്ലി രസിച്ചുവല്ലോ 

എന്നുടെ നാടിന്റെ സൌന്ദര്യം കണ്ടു 
ഈണത്തിൽ കവിതകൾ  ചൊല്ലിയല്ലോ  

നിങ്ങൾ കവിക്കൂട്ടം മാടായി പ്പാറയിൽ 
നാടിന്റെ സൌരഭ്യം നുകർന്നുവല്ലോ 

നന്ദി കവികളേ നാടിന്റെ സ്വത്വം 
നിങ്ങൾ മനസ്സിൽ സൂക്ഷിച്ചുവല്ലോ  

ഓർമ്മയാവുന്നുണ്ട് മാടായിപ്പാറയിൽ
സായന്തനങ്ങൾ  ചെലവിട്ടതും 

മാടായിക്കാവും വടുകുന്ദ ക്ഷേത്രവും
പുഴയും, പുഴയിലെ വേലിയിറക്കവും
പൂരവും,  പൂരംകുളിയും ഉച്ച വെയിലിൽ
പൂരപ്പറമ്പിൽ  ഞാൻ  ഓടി  നടന്നതും 

ജൂതക്കുളവും ചൈനാക്ലെയും പിന്നെ 
ദാരികൻ കോട്ടയും പൂരം കളികളും 

കാലത്തെഴുന്നെള്ളിപ്പും  തിടമ്പും 
നാന്തകം വാളും മൂത്ത പിടാരരും 

അസുരവാദ്യങ്ങൾ മാനത്തുയർന്നൊരാ 
മീന മാസത്തിലെയുൽസവ ദിനങ്ങളും  

നന്ദി കവികളേ നാടിന്റെ സ്വത്വം 
നിങ്ങൾ മനസ്സിൽ സൂക്ഷിച്ചുവല്ലോ  




65-30.11.2014
വിനോദ് കുമാർ ടി.വി
vinodkumartv@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...