2014 ഡിസംബർ 17, ബുധനാഴ്‌ച

66-പെഷവാർ

പെഷവാർ 



പെഷവാറിലിന്നലെ  പിഞ്ചു കുഞ്ഞുങ്ങളെ 
ക്രൂരമായ്‌ വേട്ടയാടിയോർ, നായാട്ടു നായ്ക്കൾ 
മാനവകുലത്തിന്നപമാനം നിങ്ങൾ, കാട്ടു നായ്ക്കൾ 
അവർക്കുമുണ്ടാം നിങ്ങളെക്കാൾ മാനവസ്നേഹം 

കുഞ്ഞുങ്ങളെന്തറിഞ്ഞൂ  പാവം നിഷ്കളങ്കർ
നാളത്തെ ഭാവിയെക്കാത്തിടേണ്ടവർ
അവരെയിങ്ങനെ നിഷ്കരുണം വേട്ടയാടിയതെന്തേ
നിങ്ങളെന്തു നേടി, ഇനിയെന്ത് നേടാൻ ചെന്നായ്ക്കളേ

കാത്തിരിക്കുന്നുണ്ടെന്റെ കുഞ്ഞുങ്ങളെ അങ്ങ്
ദേവലോകത്തിൽ മാലാഖമാർ അമ്മമാരായ്‌
ദൈവത്തിൻ ലോകത്തിലവർ സ്നേഹവായ്പ്പാൽ
മുത്തമിട്ടാലോലമാട്ടാൻ താരാട്ടുപാടാൻ

നിങ്ങൾ ചെന്നായ്ക്കൾ കാത്തിരുന്നോ ഊഴം വരും
വേഗം കണ്ടുവച്ചോ നിങ്ങൾ തൻ ചെയ്തികൾക്കുത്തരം
കാത്തുകാത്തധികം ഇരിക്കേണ്ടിവരില്ലാ എഴുതിവച്ചു
നിങ്ങൾതൻ നാമത്തിൽ ശവപ്പെട്ടികൾ നൂറെണ്ണം 



വിനോദ് കുമാർ ടി.വി 
vinodkumartv@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...