2014 ജൂലൈ 30, ബുധനാഴ്‌ച

കർക്കിടക ചിന്ത - 30.07.2014




കർക്കിടകം തുടങ്ങി മഴയും കനത്തു


തോടും പുഴകളും കുത്തിയൊഴുകി

നേരം പുലരുമ്പോൾ പെയ്തുതുടങ്ങി

നട്ടുച്ചനേരത്തും നിർത്താതെ പെയ്യുന്നു



ഇന്നു രാവോളമുണ്ടാകാം പെരുംമഴ

നാളെ പുലരുംബോഴെന്താവുമോ ആവോ

ഡാമുകൾ തുറക്കുമോ വെള്ളമൊഴുക്കുമോ

പുഴകളും നദികളും കുത്തിയൊഴുകുമോ



വെള്ളത്തിൽ കൃഷിയെല്ലാം ഇല്ലാതെയാവുമോ

റോഡും വഴികളുമില്ലാതെയാവുമോ

വീടും കുടിയും മലവെള്ളപ്പാച്ചലിൽ

കടലിലെ കപ്പൽ പോലോഴുകിനടക്കുമോ



31.07.2014
വിനോദ് കുമാർ ടി.വി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...