2021 ഡിസംബർ 6, തിങ്കളാഴ്‌ച

മണിനാദം

ചാലക്കുടിക്കാരാ 
എൻ്റെ നാടൻ പാട്ടുകാരാ... 
വർഷങ്ങളെത്രയായി നീ 
ഞങ്ങളെ വിട്ടു പോയി... 

ഇന്നൊരു കണ്ണിമാങ്ങ 
കടിച്ചു ഞാൻ തിന്നപ്പോൾ 
നിന്നെയുമോർത്തിരുന്നു 
കുറുമ്പനെൻ കൂട്ടുകാരാ 

കാലം കഴിയുമ്പോൾ 
എല്ലാം മറന്നാലും 
നിന്നേ മറക്കില്ലാ 
ഞാനെന്നുടെ പാട്ടുകാരാ 

നീ അരങ്ങൊഴിഞ്ഞങ്ങ് 
പോയൊരു നേരം തൊട്ടേ 
നാടൻ പാട്ടിനെല്ലാം 
ഇമ്പം കുറഞ്ഞ പോലെ 

ചാലക്കുടിക്കാരാ 
എൻ്റെ നാടൻ പാട്ടുകാരാ... 
നിൻ്റെ പാട്ടുകളെല്ലാമിന്ന് 
നെഞ്ചിനകത്തുണ്ടേ.. 

വിനോദ് കുമാർ ടി.വി- രാമപുരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...