സ്ത്രീ
ഒരു കുട്ടി ജനിച്ചു
ഒരു പെൺകുട്ടിയായവൾ
കുമാരിയായ് യുവതിയായ്
അമ്മയായമ്മായിയമ്മയായ്
അമ്മൂമ്മയായ് ഇടയിലെപ്പോഴോ
പലപ്പോഴും പലരുടെയും
കൂട്ടുകാരിയും ചിലപ്പോൾ
കാമുകിയുമായിരുന്നിരിക്കാം
അവൾ കണ്ട സ്വപ്നങ്ങൾ
പലതും പൊലിഞ്ഞിരിക്കാം
അവൾ വരച്ച ജീവിത ചിത്രങ്ങൾ
പലപ്പോഴും മങ്ങിയിരുന്നിരിക്കാം
അവളുടെ ശബ്ദങ്ങൾ അടഞ്ഞിരിക്കാം
ശ്വാസനിശ്വാസങ്ങൾ കുറഞ്ഞിരിക്കാം
മനസ് മരവിച്ചിരിക്കാം
ഹൃദയ ധമനികളിൽ അടുപ്പിലെ
പുകച്ചുരുൾ നിറഞ്ഞിരിക്കാം
സ്നേഹം സ്നേഹം അതുമാത്രമാണ്
അവരെ അറിയാനുള്ള മാർഗ്ഗം
കറയില്ലാത്ത സ്നേഹം
അവൾ സർവ്വം സഹയാണ്
വിനോദ് കുമാർ ടി വി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ