2018 ജനുവരി 28, ഞായറാഴ്‌ച
മഞ്ഞ ചുരിദാറിട്ട പെൺകുട്ടി-II
29.01.2018
12.45 pm
കുറെ നാളുകൾക്കു ശേഷം അവളെ ഞാൻ കണ്ടു....മഞ്ഞ ചുരിദാറിട്ട പെൺകുട്ടിയെ.....ആകെ മെലിഞ്ഞു...ഒരു കോലമായിട്ടുണ്ട്...മുഖത്തെ ആ പഴയ പുഞ്ചിരിയൊക്കെ മാഞ്ഞുപോയിരിക്കുന്നു. ആ മുഖകാന്തി പാടെ മങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞിരിക്കുന്നു. ആകെ ഒരു വല്ലായ്മ. എനിക്ക് അവളെ വീണ്ടും വീണ്ടും കാണണം എന്ന് തോന്നുന്നുണ്ട്. പക്ഷെ അവളെ ഒരു നോക്കു കണ്ടപ്പോഴേ എന്റെ മുഖം മങ്ങി. എന്തോ ഒരു വിഷമം എന്റെ മനസിലും.. അവളെ കാണും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അവിടെ പോയത് തന്നെ. അടുത്ത് കുറച്ചുനേരം കാണാമല്ലോ എന്നാശിച്ചു. സംസാരിക്കാൻ ഇനിയൊന്നും ബാക്കിവച്ചിട്ടില്ലല്ലോ...പറയാനുള്ളതൊക്കെ നേരത്തെ പറഞ്ഞു തീർത്തതല്ലേ...അത് കൊണ്ട് സംസാരിക്കാനൊന്നും ആലോചിച്ചു വച്ചിരുന്നില്ല... അതുകൊണ്ടു തന്നെ ഞാൻ അവളുടെ അടുത്ത് പോവാനും സംസാരിക്കാനും മെനക്കെട്ടില്ല, കൂടാതെ അവളെ കണ്ടയുടനെയുണ്ടായ വിഷമവും..
ഇനി അവൾക്കു എന്നെ ഓർമ്മയില്ലാതായിക്കാണുമോ എന്തോ ? ആർക്കറിയാം.. അങ്ങനെ മറക്കാൻ സാധ്യതയില്ല...എന്നാലും ഓർമ്മിക്കാൻ...അതിനു എന്തെങ്കിലും ഞാൻ അവൾക്കു കൊടുത്തിട്ടുണ്ടോ.....മനസ് നിറയെ, ഹൃദയം നിറയെ സ്നേഹമല്ലാതെ . സ്നേഹം, അതൊക്കെ ആർക്കു വേണം. അല്ലെ ?
അവിടെ അധികനേരം നില്ക്കാൻ എൻറെ മനസ് അനുവദിച്ചില്ല. ഞാൻ മെല്ലെ പുറത്തേക്കു നീങ്ങി. അവളുടെ മനസ് ഏതോ വിഷമ വൃത്തങ്ങളിലൂടെ കടന്നു പോവുന്നുവോ ? എന്താണ് പറ്റിയത് ? ഒന്ന് സംസാരിച്ചാലോ...ചിലപ്പോൾ മനസ് തുറന്നു സംസാരിച്ചാൽ എല്ലാം ശരിയാവില്ലേ ? ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഞാൻ എന്റെ യാത്ര തുടർന്നു.
(തുടരും)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ