2023 സെപ്റ്റംബർ 3, ഞായറാഴ്‌ച

അച്ഛൻ

അച്ഛനില്ലാത്തൊരീ നേരമെന്നുള്ളിലായ് അക്ഷരമെല്ലാം തെളിഞ്ഞു നിൽപ്പൂ കുഞ്ഞായിരിക്കുമ്പോളച്ഛനെനിക്കേകി അറിവിന്റെ ചിന്തുകളാദ്യമായി ആദ്യാക്ഷരമെനിക്കേകിയോരെന്നച്ഛൻ താങ്ങും തണലുമായ് കൂടെനിന്നു മാറിലുറക്കിക്കിടത്തിയെന്നച്ഛൻ സുന്ദരമാക്കിയെൻ സ്വപ്നങ്ങളും തോളത്തെടുത്തെന്നെ പൂന്തോപ്പിലെന്നെന്നും പലപല പൂക്കളെക്കാട്ടിത്തന്നു തെക്കേ തൊടിയിലെ മാവിൻ്റെ ചോട്ടിലായ് പലകുറി ഞങ്ങൾ കളിച്ചിരുന്നു ആമ്പൽക്കുളത്തിലെയിത്തിരി വെള്ളത്തിൽ നീന്താൻ പഠിപ്പിച്ചതച്ഛൻ തന്നെ കാലം കടന്നൂ, വളർന്നു വലുതായി നാടും നഗരവും വിട്ടകന്നു ജീവിത ഭാരം കനത്തു പതുക്കെയീ നഗരത്തിരക്കിലലിഞ്ഞു ചേർന്നൂ മഹാനഗരത്തിലെ മത്സരയോട്ടത്തിൽ ഏറെ പിറകിലല്ലായിരുന്നു ജീവിത മോഹങ്ങളേറി വരുമ്പോഴും നിത്യമീ യാത്ര തുടർന്നു ഞാനും പ്രാരാബ്ധമേറെയില്ലാതെയെൻ ദൈവങ്ങൾ കാത്തുസൂക്ഷിച്ചുവെൻ സ്വപ്നങ്ങളും ഇന്നീ മഹാ നഗരത്തിലെൻ മോഹവും സ്വപ്നവും പ്രണയവും ഞാനും മാത്രം വിനോദ് കുമാർ ടി വി, രാമപുരം, കണ്ണൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...