1985 ഡിസംബർ 17, ചൊവ്വാഴ്ച

17-12-1985-ഗദ്ഗദ ഗീതം







തന്ത്രികൾ പൊട്ടിയ വീണയായ് ഞാനിന്നു
ഗദ്ഗദ ഗീതം പാടിടുന്നൂ

ആരാരും കേൾക്കുവാനില്ലാതെയെൻ ഗാനം
മാനത്തു മാറ്റൊലി കൊണ്ടിടുന്നൂ

ജീവിത വീഥിയിൽ തളരാതിരിക്കുവാൻ
ജീവജലത്തിനായ് കേഴുമ്പോൾ

അൽപമോരാശ്വാസ വാക്കൊതുവാനാരുമേ
എൻ കൂട്ടിനായിട്ടു വന്നതില്ലാ

എന്നുമോരേകാകിയാകെണമെന്നാണോ
എൻ വിധിയെന്നു ഞാൻ സംശയിച്ചു

ആ സംശയമൊരു സത്യമല്ലെന്ന് ഞാൻ
അല്പം കഴിഞ്ഞു മനസിലാക്കി

എന്നെങ്കിലുമൊരു സന്തോഷ ജീവിതം
എനിക്കുണ്ടാകുമെന്നും മനസിലാക്കി

പിന്നെ സംവത്സരങ്ങൾക്കു ശേഷം
എന്നുടെ ജീവിത ഭാഗമായി

എന്നുടെ സർവ്വസ്വവുമായി
സുന്ദരി പെണ്‍കൊടി കൂടെ വന്നൂ

17-12-1985

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...