2017 ജനുവരി 4, ബുധനാഴ്‌ച

കഥ-3--സംഘർഷം

അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങൾ അയാളുടെ കണ്ണിൽ അടിച്ചപ്പോഴാണ്‌ അയാൾ കണ്ണ് തുറന്നത്. അറിയില്ല, എത്ര നേരമായി ആ മണൽ പുറത്തു കിടക്കുന്നതെന്ന്.  നേരം ഇരുളാൻ കുറച്ചുകൂടി സമയം വേണം.   എന്തായിരുന്നു.....?
അയാൾ  ഓർക്കാൻ  ശ്രമിച്ചു. കാലത്തെ പുറപ്പെട്ടതാണ്. വിജനമാണ് ആ കടപ്പുറം. ഏകാന്തതയുടെ മൌനം ഭഞ്ജിച്ചു കൊണ്ട് കുറെ കുട്ടികൾ ആ കടപ്പുറത്തേക്ക് ഓടി വന്നു.  കലപില ശബ്ദം ഉണ്ടാക്കി....ഒരാൾ  ഒരു മിനറൽ വാട്ടർ ബോട്ടിൽ കയ്യിലടിച്ചു ശബ്ദമുണ്ടാക്കി ഏതോ ഹിന്ദി പാട്ടിന്റെ വരികൾ മൂളുന്നുണ്ട്. പരസ്പരം കലഹിച്ചും ബഹളം വെച്ചും അവർ അദ്ദേഹത്തെ കടന്നു പോയി.
അയാൾ ഇന്നലെ രാത്രിയിലുണ്ടായ കാര്യങ്ങളെക്കുറിച്ച് ഓർക്കാൻ ശ്രമിച്ചു.അദ്ദേഹത്തിന്റെ ജീവിതം ...അത് ഇത്രത്തോളം സംഘർഷ ഭരിതമാവാൻ എന്താണ് കാരണം ? ഒന്നും പിടി കിട്ടുന്നില്ല.  അതിനു മാത്രം പ്രശ്നങ്ങളുണ്ടോ ?  ഇല്ല തന്നെ....പിന്നെ  എന്തെ ഇങ്ങനെ ??  
നേരം ഇടുട്ടിത്തുടങ്ങി. ഇന്നെങ്കിലും നേരത്തെ വീട്ടിലെത്തണം.  അതെ നേരത്തെ വീട്ടിലെത്തിയാൽ ഒരു പക്ഷെ.....എല്ലാ പ്രശ്നങ്ങളും തീരും. അയാൾ  ഉറച്ച ഒരു തീരുമാനവുമായാണ് വീട്ടിലേക്കു മടങ്ങിയത്. അതെ സമൂഹം നന്നാക്കാൻ ശ്രമിക്കുന്നത് പോലെ സ്വന്തം വീടും നന്നാക്കാൻ ശ്രമിക്കണം. സമാജം പ്രവർത്തനവും നാട്ടുകാരെ നന്നാക്കലും കവിതയെഴുത്തും ...പിന്നെ...ന്യൂ ജെനറേഷൻ മീഡിയയുമായുള്ള തന്റെ അതിരുകവിഞ്ഞ പ്രണയവുമാവുമൊ ?? അങ്ങനെയാണെങ്കിൽ എന്ത് ചെയ്താലാണ് ഒന്ന് ശാന്തമായി സംഘർഷങ്ങളില്ലാതെ ജീവിക്കാൻ കഴിയുക ? പക്ഷെ.... ഇതെല്ലാം തന്നെപ്പോലെ പലരും ചെയ്യുന്നതല്ലേ ?  പിന്നെ എനിക്കുമാത്രം എന്തെ ഇത്ര പ്രശ്നം ? ഏതായാലും സമാജപ്രവർത്തനവും നാട്ടുകാരെ നന്നാക്കലും കവിതയെഴുത്തുമൊന്നും നിർത്താൻ തയ്യാറല്ല. അതെ അത് തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണം.  അയാൾ വീണ്ടും അതേക്കുറിച്ച് ആലോചിച്ചു .
അയാൾ വീട്ടിലെത്തി....ആദ്യം തന്നെ ഒരു പേപ്പർ എടുത്തു ഇങ്ങനെ എഴുതി....
ഡിയർ..പ്രസിഡന്റ്‌, 
ഐ വുഡ് ഹിയർ ബൈ സബ്മിറ്റ് മൈ റെസിഗ്നെഷൻ ഫ്രം ദി പോസ്റ്റ്‌ ഓഫ്..................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...