2014 ഏപ്രിൽ 15, ചൊവ്വാഴ്ച

*കണി കാണും നേരം*




നെയ്യപ്പവും പാലടയും

നാവിൽ വെള്ളമൂറുന്നു

ഓർമ്മതൻ മണിച്ചെപ്പിൽ

ഒത്തിരി ഒത്തിരി ഓർമ്മകൾ

നാട്ടിലും വീട്ടിലും

അമ്പലമുറ്റത്തും

ആർത്തു രസിച്ചോരെൻ

ബാല്യ കൌമാരങ്ങൾ

വിഷുക്കോടിയും കൈനീട്ടവും

മുറ്റത്തെ മാവിലെ ഊഞ്ഞാലിലാട്ടവും

അമ്പലക്കുളത്തിലെ 

മുങ്ങിക്കുളിക്കലും

ആൽമരക്കൊമ്പിലെ 

തൂങ്ങിക്കളിക്കളും

ഓർക്കുബോഴോട്ടൊരു 

വിങ്ങലായ് തേങ്ങലായ്

കണ്‍കോണിലെന്തോ കരടായ്

നെഞ്ചകം തന്നിലെ വേദനയായ്

പിന്നെ നീരിപ്പുകയുമോരോർമ്മയായ്

ഇങ്ങു മഹാനഗരി തന്നിൽ

പ്രാരാബ്ധമെല്ലാം  മറന്നു ഞാൻ

കാത്തിരുന്നീടുന്നു നാളെ പുലരുവാൻ

കാണാൻ വിഷുക്കണി,

വിഷുക്കോടിയുടുക്കുവാൻ

വിഷുസദ്യ കഴിക്കുവാൻ

ഓർമ്മതൻ മണിച്ചെപ്പിൽ

ഒത്തിരി ഒത്തിരി ഓർമ്മകൾ



vinodkumartv@gmail.com                       6-15.04.2014  VISHU 2014

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...