2017 സെപ്റ്റംബർ 7, വ്യാഴാഴ്‌ച

99- ആയുധം

അപലപനീയമാണ്
ക്രൂരതകൾ
അത്‌ കൊടിയുടെ നിറം 
നോക്കിയാവരുത്

ചുവപ്പായാലും
പച്ചയായാലും
കുങ്കമമായാലും
ചോരയുടെയും
ജീവന്റെയും
നിറവും വിലയും
ഒന്നു തന്നെ

ഇല്ലാതായത് 
മനുഷ്യത്തമാണ്
ഉണ്ടാവേണ്ടതും
അതുതന്നെ
മനുഷ്യത്തം

ദാബോൾക്കറും
കൽബുർഗിയും
പൻസാരെയും
ഗൗരി ലങ്കേശയും
ഓർമ്മിപ്പിക്കുന്നതും
അതുതന്നെ

പോരടിക്കാനല്ല
പൊരുതാനാണ്
പഠിക്കേണ്ടത്
കഠാരയും തോക്കുമല്ല
നോക്കും വാക്കുമാണ്
ആയുധമാക്കേണ്ടത്


98-07.09.2017 7.55pm
വിനോദ് കുമാർ ടി വി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...