2017 ജൂലൈ 15, ശനിയാഴ്‌ച

98-പ്രണയം, പ്രതികാരം, പ്രതി

പ്രണയം,  പ്രതികാരം,  പ്രതി


പ്രതീക്ഷിച്ചിട്ടില്ലായിരുന്നു
പ്രതികരണം,  ആരും.

പ്രതീക്ഷിക്കാത്തതു
പ്രവർത്തിച്ചപ്പോൾ,
പ്രതികരിക്കേണ്ടി വന്നു അവൾക്ക് .

പ്രതീക്ഷിക്കാത്തയാൾ
പ്രതിയാണെന്നറിഞ്ഞപ്പോൾ,

പ്രജ്ഞ നഷ്ടപ്പെട്ട പോലെയായി
പ്രഥമ പ്രേമഭാജനത്തിന്.

പ്രണയം പരാജയപ്പെടുത്തിയപ്പോൾ
പ്രാണവേദനയാൽ തെറ്റ് പ്രവർത്തിച്ചു .

പ്രണയം നഷ്ടപ്പെടാനാവാതെ
പ്രതികരിച്ചു അയാളും.



98-15.07.2017-02.15 P.M
വിനോദ് കുമാർ ടി വി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...