2022 ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഓണം വന്നു

 


ഒന്നാം ദിനമിതത്തം നാളിൽ
മുറ്റം നന്നായ് മെഴുകേണം
തുമ്പപ്പൂക്കളാൽ പൂക്കളം വേണം
ചേലൊത്ത പൂക്കളം തീർക്കേണം

രണ്ടാം നാളിൽ ചിത്തിരപ്പൂവാൽ
ചന്തത്തിൽ പൂക്കളമാവാലോ
ബന്ധു ജനങ്ങളും
കൂട്ടുകാരൊക്കെയും
ഒന്നായ് ചേർന്ന് രസിക്കാലോ

മൂന്നാം ദിവസം ചോതി നാളിലായ്
നല്ലൊരു പൂക്കളം തന്നെ വേണം
ഓണക്കോടിയെടുക്കേണം
ഓടിച്ചാടിക്കളിക്കേണം
മൂത്തവർ നൽകും കോടിയുടുത്തും
കൊണ്ടുല്ലാസമോടെ രസിക്കേണം

നാലാം ദിവസം വിശാഖം നാളിൽ
ശ്രേഷ്ഠമായുള്ള ദിനവുമല്ലോ
കറികളുണ്ടാക്കേണം
സദ്യയുണ്ടാക്കേണം
ഓണം വീട്ടിലേക്കെത്തിയല്ലോ

അനിഴം നാളിൽ ആറമ്മുളയിലെ
വള്ളം കളിയത് കാണേണം
തൃക്കേട്ട നാളിലെ പൂക്കളം
തീർക്കണം ആഘോഷമായ്
ആടിപ്പാടീടെണം

മൂലം നാളിൽ സദ്യയൊരുക്കേണം
അലങ്കരിച്ചങ്ങനെ നൃത്തമാടാം
തൊടിയിൽ വിരിയുന്ന പൂക്കൾ പറിച്ചിട്ടു
വലിയൊരു പൂക്കളം തീർത്തിടെണം

എട്ടാം ദിനം പൂരാടം നാളല്ലോ
മണ്ണിന്റെ മാവേലിയുണ്ടാക്കണം
പൂജ നടത്തണം ഐശ്വര്യമായിട്ട്
ആഘോഷമാടിക്കളിച്ചിടെണം

ഒമ്പതാം നാളിലെ ഉത്രാടപ്പാച്ചിലും
ആഘോഷങ്ങളും കേമമാക്കാൻ
കൂട്ടുകാരെല്ലാരും ഒത്തൊരുമിക്കുന്നു
നല്ലൊരു പൂക്കളം തീർത്തിടുന്നു

പത്താം നാളിൽ കെങ്കേമമായിട്ട്
ഉഗ്രൻ  പൂക്കളം തീർക്കേണം
തിരുവോണ നാളിലെ
നന്മയെക്കാണിക്കും
നാനാജനങ്ങളും ഒന്നിച്ചിടും

വിനോദ് കുമാർ ടി വി
രാമപുരം 30.08.2022 16.45 P.M

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...