2025 ഏപ്രിൽ 11, വെള്ളിയാഴ്‌ച

ചിപിടിത ചപ്പാത്തി ചിപ്പാരം ചെയ്യുവാൻ വട്ടത്തിൽ പിഞ്ഞാണം കുത്തി മുറിക്കണം അപ്പളം കാച്ചീട്ടു പുട്ടു കഴിക്കുവാൻ കുത്തിയിരിക്കുന്നു പപ്പനാവൻ ഗുളു ഗുളു കണ്ഠത്തിൽ വെള്ളമൊഴിച്ചവൻ കുമു കുമാ പുട്ടും വായിലാക്കി തെറ്റെന്നെഴുന്നേറ്റു... മോന്ത കഴുകിയാ പിഞ്ഞാണം മോറിയിലേക്കെറിഞ്ഞു കൊടല് നിറഞ്ഞപ്പോൾ ഏമ്പക്കം വിട്ടിട്ടു മുറ്റത്തിറങ്ങിയാ പപ്പനാവൻ നടന്നു മറഞ്ഞു പപ്പനാവൻ തെക്കേക്കരയിലെ കള്ളുഷാപ്പിൽ നേരിയ കള്ളും കുടിച്ചവൻ പിന്നെ തേരാ..പാരാ...നടന്നകന്നു മോന്തിക്കു വീട്ടിലേക്കെത്തിയ ചന്തത്തിൽ പെട്ടെന്ന് ചായ്പ്പിൽ ചാഞ്ഞുറങ്ങി... വിനോദ് കുമാർ ടി വി., രാമപുരം, കണ്ണൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...