http://www.youtube.com/watch?v=6vZTP_fbwrU
Song Written by T.V. Vinod Kumar Music/Singer: Kavalam Srikumar *ഗുരുപൂജ* ഗുരു വന്ദനം എന്റെ സ്വരവന്ദനം ഗുരു വന്ദനം എന്റെ നിറവന്ദനം അക്ഷരമെല്ലാം തെളിക്കേണമേ എന്നിൽ .... അനുഗ്രഹമെന്നും ചൊരിയേണമേ... ഗുരു വന്ദനം എന്റെ ഗുരുവന്ദനം അറിവേകിയോർക്കെല്ലാം ഗുരു വന്ദനം..... അക്ഷരം വാക്കുകളാക്കിപ്പഠിപ്പിച്ച എൻ ഗുരുനാഥർക്ക് പ്രിയ വന്ദനം വാക്കുകൾ കവിതകളായി ഭവിക്കുമ്പോൾ എന്റെ ഗുരുക്കൾക്ക് ശുഭ വന്ദനം ഗുരു വന്ദനം എന്റെ സ്വര വന്ദനം ഗുരു വന്ദനം എന്റെ നിറ വന്ദനം ജീവിത യാത്രയിലോർക്കുന്നു നിത്യവും എൻ ഗുരുനാഥന്മാർ തൻ മഹത്വം സ്നേഹാക്ഷരങ്ങൾ മനസിലില്ലെന്നാകിൽ എന്നുമെൻ ജീവിതം ശൂന്യമല്ലോ.... ഗുരു വന്ദനം എന്റെ സ്വരവന്ദനം ഗുരു വന്ദനം എന്റെ നിറവന്ദനം വിനോദ് കുമാർ ടി.വി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ