വൃശ്ചികപ്പുലരി
https://youtu.be/e_efrom6ONY
Lyrics: Vinod Kumar T V
Music: Harish Nambiar
Singer: Nithin Pillai
വൃശ്ചികപ്പുലരിയിൽ
അയ്യപ്പ ദേവാ നിൻ
നാമസങ്കീർത്തനം
ചൊല്ലട്ടെ ഞാൻ
കുളികഴിഞ്ഞീറനായ്
അയ്യപ്പ സ്വാമീ നിൻ
ദർശന സായൂജ്യം
നല്കീ ടണേ
പാപങ്ങളെല്ലാമകറ്റി
നീയടിയനെ
കാത്തു കൊള്ളേണമേ
എന്നുമെന്നും
പമ്പാനദി തന്റെ
തീരത്തു ദേവന്റെ
നാമങ്ങൾ ചൊല്ലി ഞാൻ
പാട്ടു പാടി
എരുമേലിയിൽ
പേട്ടതുള്ളി ത്തുള്ളി
പിന്നെ കരിമല
മേലെക്കയറിച്ചെന്നു
പടി പതിനെട്ടും
കയറിമെല്ലെ
ശബരിഗിരീശന്റെ
മുന്നിൽ ചെന്നു
ഏറ്റുപറഞ്ഞേന്റെ
കുറ്റങ്ങളെല്ലാം ഞാൻ
പാദങ്ങളിൽ വീണു
നമസ്കരിച്ചു...
107-16.11.2017-വൃശ്ചികപ്പുലരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ