2017 നവംബർ 3, വെള്ളിയാഴ്‌ച

104-കാലചക്രം

ശ്രദ്ധ ഇരുമ്പു ജനലിലൂടെ അങ്ങുദൂരെ കുന്നിൻ ചരിവിലേക്കാണ്. അസ്തമയ സൂര്യന്റെ കിരണങ്ങൾ വെള്ളി രേഖകളായി നേർത്തിരുണ്ടു തുടങ്ങി. നിരനിരയായി പാളത്തിലൂടെ, ഒന്നിന് പിറകെ ഒന്നായി, കാടുകളും പുഴകളും കുന്നുകളും താണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും, കൂറ്റൻ കെട്ടിടങ്ങളും നിറയെ വാഹനങ്ങളും പണിശാലകളുമുള്ള യാന്ത്രിക നഗരത്തിലേക്ക് ഇടക്കുണ്ടായ നടുക്കം മാറി ഒന്ന് നിവർന്നു നിന്നതേ ഉള്ളൂ മഹാനഗരം. ബോംബുകളും യന്ത്രത്തോക്കുകളും കാഹളം മുഴക്കി, നിരപരാധികളെ കൊന്നു തള്ളിയ തൊണ്ണൂറ്റി മൂന്നാമാണ്ട്. നാട്ടിലെ ഗൃഹാന്തരീക്ഷം മാറിയപ്പോഴാണ് പ്രവാസത്തിന്റെ ചൂടറിഞ്ഞത് . ഗൃഹാതുരത്വത്തിന്റെ നോവുന്ന നൊമ്പരം. കോൺക്രീറ്റ് റോഡുകളും ഫ്ലാറ്റുകളും വാഹനങ്ങളും ലോക്കൽ വണ്ടികളും ജീവിതം മാറ്റി മറിച്ചു കൊണ്ടിരുന്നു. അന്നം തേടിയുള്ള പരക്കം പാച്ചിലിനിടയിൽ ബന്ധങ്ങൾക്കെന്തു സ്ഥാനം കാലത്തേ തുടങ്ങിയിട്ടുണ്ട്... മഹാനഗരത്തിലെയോട്ടം. നീണ്ട കാൽ നൂറ്റാണ്ടുകൾ !!! ഇനിയെത്ര കാലമോടണം? ഉത്തരമില്ലാത്ത ചോദ്യങ്ങൾ തുടർക്കഥയാവും. ഇടയ്ക്കിടയ്ക്ക് കൂട്ട് വരുന്ന മഹാ നഗരിയിലെ പുത്തൻ സൗഹൃദങ്ങൾ മാത്രം ജീവിത സായാന്ഹത്തിലെ ബാക്കിയായ സമ്പാദ്യം. മഹാനഗരത്തിലെ യാന്ത്രികതയിൽ ജനസാഗരത്തിൽ ലയിച്ചില്ലാതാകുന്ന ഞാനും, എന്റെ മോഹങ്ങളും. വിനോദ് കുമാർ ടി വി 104-04.11.2017 10.20am

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...